CHIRO PRACTIC Training

CHIRO PRACTIC TrainingChiropractic training first batchChiropractic training second batch

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി ആയുർവേദ ഡോക്ടർമാരുടെ ചികിത്സ നൈപുണ്യം വർധിപ്പിക്കുന്നതിനും അവരുടെ പ്രാക്ടീസ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനും വേണ്ടി CHIRO PRACTIC Training എന്ന പേരിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന Bone setting Technic- Hands on training ആയി കോട്ടക്കലിൽ സംഘടിപ്പിച്ചു. രണ്ട് ബാച്ചുകളിലായി നടത്തപ്പെട്ട കോഴ്സിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 140ലധികം ഡോക്ടർമാർ പങ്കെടുത്തു. ഇത് ഡോക്ടർമാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും പിന്നീട് അവരുടെ ചികിത്സയിൽ കൃത്യമായി ഉപയോഗപ്പെടുത്താനും സാധിച്ചു.

Master. SANOJ
Vice Principal & Chief Trainer -INDIAN MARTIAL KALARI MARMA GURUKULAM, Dr.Muhammed Hassan MBBS, MS-Ortho, PhD, PGDEM എന്നിവർ നേതൃത്വം നൽകിയ പ്രോഗ്രാമിന്റെ ഉദ്ഘാടനംവി പി എസ് വി ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.സി വി ജയദേവൻ നിർവഹിച്ചു.ഡോ. വി ജി ഉദയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു